പൊന്നാനി കടപ്പുറം കാണാന്‍ വന്ന യുവതിയെ കാമുകന്റെ മുന്‍പില്‍ വെച്ച് പീഢിപ്പിക്കുകയും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലൂടൂത്ത് വഴിയും ഇന്റര്‍നെറ്റു വഴിയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത കൊടും ക്രൂരത അറിഞ്ഞ് പെണ്ണും പെങ്ങന്മാരും പെണ്മക്കളുമുള്ളവരടക്കം ആകാംക്ഷയോടെ ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു...ആ പെണ്‍കുട്ടിയെ ഏതായാലും തിരിച്ചറിയാതെ പോയി, പക്ഷെ ആ പ്രതികളോ?
അവരെ ശിക്ഷിക്കാതിരിക്കുന്നതിന്റെ കാരണമെന്താ?
അതിനുള്ള അധികാരികളുടെ മറുപടി കേട്ട് ആ വാദകോലാഹലങ്ങള്‍ തല്‍ക്കാലം കെട്ടടങ്ങി... പെണ്‍കുട്ടിയ്ക്ക് പരാതിയില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും എന്ന് നിഷ്പക്ഷ വിലയിരുത്തലില്‍ ഒത്തിരി ചിന്തകള്‍ പതിയിരിക്കുന്നുണ്ട്. വേദനയോടെ ആ വാര്‍ത്ത മറക്കാന്‍ ശ്രമിക്കാം.ആ സഹോദരിയോടു മാപ്പും ചോദിക്കാം... ഒരു പക്ഷെ ആ യുവതി തനിയ്ക്ക് പരാതിയുണ്ടെന്ന് പറഞ്ഞ് പ്രത്യക്ഷപ്പെട്ടാല്‍ നമ്മുടെ മാധ്യമപ്പട ഒരിക്കല്‍ കൂടി അവരുടെ തോലുരിക്കൈല്ലെന്ന് പറയാനാവില്ലല്ലൊ... ജീവിതം മാനക്കേടില്‍ തളച്ച് അതില്‍ ഒടുങ്ങാതിരിക്കാന്‍ ബുദ്ധിപ്പൂര്‍വ്വം തെരെഞ്ഞെടുത്ത വഴിയായിരിക്കാമിത്. അതോടൊപ്പം പ്രതികളെന്ന് സംശയിച്ച് പോലീസ് പിടിച്ചവരെ നാടൊട്ടുക്ക് കാണാന്‍ കഴിഞ്ഞതു വഴി ആ യുവാക്കാള്‍ക്കും കുടുമ്പത്തിനും വന്ന മാനഹാനി ഒരു ശിക്ഷയായി തന്നെ തീരട്ടെ.. അതു വഴി കുറ്റം ചെയ്തു പോയതില്‍ പശ്ച്ചാത്തപിച്ച് നന്നാകുകയെങ്കിലും ചെയ്യട്ടെ.
പൊന്നാനിയില്‍ പീഢനത്തിനു ഇരയായ പെണ്‍കുട്ടിയ്ക്ക് പരാത്തിയില്ലാത്തതിനാല്‍ പ്രതികള്‍ രക്ഷപ്പെട്ട വാര്‍ത്തയോര്‍ത്ത് വ്യാകുലപ്പെടുമ്പോഴാണു പരാതിയുമായി ചെന്നിട്ടും പ്രതിയെ വെറുതെ വിട്ട കഥ കേട്ട് അന്ധാളിച്ചു പോയത്.
സംഗതി ഇവിടെയൊന്നുമല്ലെന്ന് ആശ്വസിക്കാം.
സ്വീഡനിലെ ഹാംസ്റ്റഡ് (Halmstad)ജില്ലാ കോടതിയാണിങ്ങനെ ഒരു വിചിത്രമായ വിധി പുറപ്പെടുവിച്ചത്.
പുതുവര്‍ഷം ആഘോഷിക്കാന്‍ കാമുകന്റെ ക്ഷണം സ്വീകരിച്ചെത്തിയ 17-കാരിയായ കാമുകിയ്ക്കാണീ ദുരന്തമുണ്ടായത്.കാമുകന്‍ ആഘോഷത്തിലും അതിനിടയ്ക്ക് കാമുകി ക്ഷീണിതയായി മയങ്ങിപ്പോവുകയും ചെയ്ത സന്ദര്‍ഭത്തിലാണു സംഭവം.കാമുകന്റെ അച്ചന്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ വസ്ത്രം നീക്കി നഗ്നയാക്കി ചിത്രങ്ങള്‍ എടുക്കുകയും ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു എന്നാണു കേസ്.
കോടതി വിധി ഞെട്ടിപ്പിക്കുന്നതായിരുന്നു.ആളുകളുടെ ഫോട്ടോ എടുക്കുന്നതിന്നു പൊതുവെ നിയമവിരുദ്ധമായ ഒന്നുമില്ലെന്നിരിക്കെ ഉറങ്ങിക്കിടയ്ക്കുന്ന ഒരാളുടെ ചിത്രമെടൂക്കുന്നതിലും പ്രത്യേകിച്ച് കുറ്റമൊന്നുമില്ലെന്നുമാണു പ്രസ്തുത കോടതി സുപ്രിം കോടതിയിലെ മറ്റൊരു വിധി ഉദ്ധരിച്ചു കൊണ്ട് പ്രസ്താവിച്ചത്.ലൈംഗീകപ്രവര്‍ത്തനത്തിനിടയില്‍ പങ്കാളി അറിയാതെ വീഡിയോയില്‍ പകര്‍ത്തിയെന്ന കേസ്സില്‍ പ്രതിയെ കുറ്റവിമുക്തനാക്കി എന്ന വിധിയാണു ഹാംസ്റ്റഡ് കോടതി വിധിക്കടിസ്ഥാനമായി ചൂണ്ടിക്കാട്ടിയത്.!!
നമുക്കു നമ്മെ ഓര്‍ത്ത് നിസ്സഹയരായ പെണ്ണുങ്ങളെ ഓര്‍ത്ത് അവരുടെ പാവം കാമുകന്മാരെ ഓര്‍ത്ത് സഹതപിക്കാം..
More Reading:
1.Ponnani beach women rapping news
2.Taking naked pictures of sleeping teen not a crime: Court
0 comments:
Post a Comment