പ്രിയരെ, വകതിരിവിലേയ്ക്ക് സ്വാഗതം..''നിലവിളികള്‍ നീറിനില്‍ക്കുന്നൊരീ പെരുവഴികളെ പേടി- ച്ചൊഴിഞ്ഞെത്ര നാള്‍ വകതിരിവുകള്‍, പൊരുളറിവുകള്‍ കണ്ടെടുക്കുന്നു ഞാന്‍ ?'' - പി ആര്‍ ഹരികുമാര്‍ (സുഹൃത്തിനോട്)

February 22, 2010

പൊന്നാനിയിലെ മാനഭംഗവും സ്വീഡന്‍ കോടതി വിധിയും.


പൊന്നാനി കടപ്പുറം കാണാന്‍ വന്ന യുവതിയെ കാമുകന്റെ മുന്‍പില്‍ വെച്ച് പീഢിപ്പിക്കുകയും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലൂടൂത്ത് വഴിയും ഇന്റര്‍നെറ്റു വഴിയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത കൊടും ക്രൂരത അറിഞ്ഞ് പെണ്ണും പെങ്ങന്മാരും പെണ്മക്കളുമുള്ളവരടക്കം ആകാംക്ഷയോടെ ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു...ആ പെണ്‍കുട്ടിയെ ഏതായാലും തിരിച്ചറിയാതെ പോയി, പക്ഷെ ആ പ്രതികളോ?
അവരെ ശിക്ഷിക്കാതിരിക്കുന്നതിന്റെ കാരണമെന്താ?

February 21, 2010

നങ്ങേലിയും കര'ഘോഷ'വും..

വിഖ്യാത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ ഗോഗും ആലപ്പുഴക്കാരി നങ്ങേലിയും തമ്മില്‍ എന്തു ബന്ധമാണുള്ളത്?
    ഒരാള്‍ തന്റെ ചെവി അരിഞ്ഞെടുത്ത് ഒരുസ്ത്രീയ്ക്ക് മുന്നില്‍ വെച്ചു... മറ്റേയാള്‍ തന്റെ മുലയരിഞ്ഞ് ഒരു പുരുഷനു മുന്നില്‍ വെച്ചു... അത്രമാത്രം..
സ്വന്തം കാമുകി റേച്ചലിനു സമ്മാനമായി സ്വന്തം ചെവിതന്നെ അറുത്ത് നല്‍കിയ വാന്‍ ഗോഗിന്റെ ചരിത്രം ഹൈസ്കൂള്‍ ക്ലാസുകളുടെ ആരംഭകാലത്തു തന്നെ മഹച്ചരിതമാലയില്‍ നിന്ന് അത്ഭുതാവേശത്തോടെയാണു വായിച്ചത്.. എന്റെ ചെവി പലപ്പോഴും ഞാന്‍ അതിനുശേഷം പിടിച്ചു നോക്കിയിട്ടുണ്ട്.. എന്തൊരു ധൈര്യം വാന്‍ ഗോഗിനു എന്നോര്‍ത്ത് വിട്ടുകളയലാണപ്പോഴൊക്കെ...
പിന്നെയാണറിഞ്ഞത് മാനസീകവും ശാരീരികവുമായ (ലൈംഗീകവും--തുടര്‍ച്ചയായ വേശ്യാസമ്പര്‍ക്കവും-സിഫിലിസും)രോഗങ്ങളാല്‍ വട്ട് പിടിച്ച് നില്‍ക്കണ സമയമായിരുന്നു അതെന്ന്..
അപ്പോള്‍ നങ്ങേലിയുമായി അദ്ദേഹത്തിന്റെ ചരിത്രത്തിനു യാതൊരു ബന്ധവുമില്ല...
കാരണം ഒന്ന് ഭ്രാന്തമായ സ്നേഹം.. മറ്റൊന്നു ഭരണകൂടത്തോടുള്ള ശക്തമായ പ്രതിഷേധവും പ്രതികാരവും..ഇല്ല ആരുമായിട്ടും താരതമൃം ചെയ്യാനാവാത്ത ചരിത്രമാണു നങ്ങേലിയ്ക്കുള്ളത്..
ഒരു മഹച്ചരിത മാലയിലും അത് രേഖപ്പെടുത്തിയില്ലെന്നതാണു വാസ്തവം!!.

.

.